കടപ്പുറം: ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായ ഇരട്ടപ്പുഴ കാട്ടിൽ സ്വദേശി ഹബീബ ആരിഫിനെ എസ്.ഡി.പി.ഐ പ്രവർത്തകർ ഉപഹാരം നൽകി അനുമോദിച്ചു. ഇരട്ടപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് പി.എച്ച് സലാഹുദ്ധീൻ ഉപഹാരം നൽകി. എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി പി.കെ റിയാസ്, പഞ്ചായത്ത് കമ്മിറ്റി അംഗം മുനീർ തൊട്ടാപ്പ്, ഇരട്ടപ്പുഴ ബ്രാഞ്ച് സെക്രട്ടറി എം.എൻ നിഹാദ്, ബ്രാഞ്ച് ട്രഷറർ അയൂബ്, ഷിയാസ് ആബിദ് എന്നിവർ നേതൃത്വം നൽകി. 49 സെക്കൻഡിൽ 28 സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനം, ഭാഷ എന്നിവ പറഞ്ഞു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ കൊച്ചു മിടുക്കി ഇടം നേടിയത്. ഇരട്ടപ്പുഴ കാട്ടിൽ ജുമാ മസ്ജിദിന് സമീപം പാറാട്ട് വീട്ടിൽ ആരിഫിന്റേയും ഹസ്നയുടെയും മകളായ ഹബീബ ഗുരുവായൂർ എൽ.എഫ് സ്‌കൂളിൽ 3-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.