Wednesday, February 25, 2026

ഒരുമനയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കുടുംബശ്രീ ബാലസഭ ബാലസദസ് സംഘടിപ്പിച്ചു

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ കുടുംബശ്രീ ബാലസഭയുടെ ആഭിമുഖ്യത്തിൽ ബാലസദസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമി ടീച്ചർ ഉദ്ഘാടനം ചെയ്തു. സാഹിത്യക്കാരൻ സുബ്രഹ്മണ്യനെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഗാന്ധി ക്വിസ്, ചോദ്യങ്ങൾ, ഫ്ലാഷ് മോബ് ഡാൻസ്, പാട്ട് എന്നീ കലാപരിപാടികൾ ഉണ്ടായി. സമ്മാനവിതരണവും നടന്നു. സി.ഡി.എസ് അംഗം ശശികല നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments