Wednesday, October 2, 2024

കടപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

കടപ്പുറം: ഗാന്ധിജയന്തി ദിനത്തിൽ കടപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. രാവിലെ വിവിധ അംഗവാടികളിലും പൊതുസ്ഥലങ്ങളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങൾ വാർഡ് മെമ്പർ അഡ്വ.മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളിൽ അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ, എ.എൽ.എം.എസ്.സി കമ്മിറ്റി അംഗങ്ങൾ, നന്മ കലാകായിക സാംസ്കാരിക സമിതി,രചന ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ  ഉണ്ടായി. ഉച്ചക്ക് ബ്ലാങ്ങാട് പി.വി.എം.എ.എൽ. പി. സ്കൂളിൽ എ.ഡി.എസ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാല സദസ്സ് സംഘടിപ്പിച്ചു. 5 നും 18നും ഇടയിലുള്ള വിദ്യാർഥികൾ സംഗമിച്ച പരിപാടിയിൽ ചിത്രരചന ഗാനാലാപനം, മത്സരം മറ്റു പൊതു ചർച്ചകൾ തുടങ്ങിയവ കുട്ടികൾക്കായി സംഘടിപ്പിച്ചു.ബാലസമിതിയുടെ തിരഞ്ഞെടുപ്പ് പരിപാടിയുടെ ഉദ്ഘാടനവും വാർഡ് മെമ്പർ മുഹമ്മദ് നാസിഫ് നിർവ്വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് നിത വിഷ്ണു പാൽ, റിസോഴ്സ് പേഴ്സൺ ബേബി വത്സൻ, എ.ഡി.എസ് അംഗങ്ങളായ ബിജി, ധന്യ, റഹ്മത്ത് തുടങ്ങിയവർ ബാല സദസ്സിന്  നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments