Wednesday, October 2, 2024

കോൺഗ്രസ് പുന്നയൂർക്കുളം വെസ്റ്റ് മേഖലയിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മഹാത്മാഗാന്ധിയുടെ 155ാം ജന്മദിനവും ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അധ്യക്ഷനായതിൻ്റെ 100ാം വാർഷികവും പുന്നയൂർക്കുളം വെസ്റ്റ് മേഖലയിൽ കോൺഗ്രസ്സ് ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സദസ്സും നടത്തി ആചരിച്ചു. മന്ദലാംകുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ദേശരക്ഷാ പ്രതിജ്ഞയെടുത്തു. എം.കെ. അബൂബക്കർ, എ.സി. അഹമദ്കുട്ടി, ഹൈദർ മാമുക്കാസ്, അലി കോലായിൽ, ബക്കർ കൊട്ടിലിങ്ങൽ, പി.കെ. കോയ, സുലൈമാൻ ഹാജി, കെ. മാമത്, കെബീർ തെങ്ങിൽ, ഫവാസ്, റാഫി മാലിക്കുളം, അമീൻ, ഹനീഫ, സി.ടി. കബീർ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments