Tuesday, December 3, 2024

സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; തമിഴ്നാട് സ്വദേശി പിടിയിൽ

കുന്നംകുളം: സമൂഹമാധ്യമങ്ങളിൽ ലോൺ നൽകുന്ന പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി പിടിയിൽ. മധുരൈ തിരുമംഗലം സ്വദേശി രവികുമാറിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു’കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പഴഞ്ഞി സ്വദേശിയായ യുവാവ് പരസ്യം കണ്ട് 50 ലക്ഷം രൂപ ലോൺ ആവശ്യപ്പെടുകയും ലോണിന്റെ നടപടിക്രമങ്ങൾക്കായി 5 ലക്ഷം രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതോടെ പഴഞ്ഞി സ്വദേശി പണം നൽകിയിരുന്നു. തുടർന്ന് ലോൺ തുക ലഭിക്കാതെയതോടെയാണ് തട്ടിപ്പിനിരയായ വിവരം യുവാവ് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

https://fb.watch/uWfp9VoMl9
RELATED ARTICLES
- Advertisment -

Most Popular

Recent Comments