Saturday, April 5, 2025

തൊഴിയൂരില്‍ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

ഗുരുവായൂർ: തൊഴിയൂരില്‍ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (22), സൈക്കിള്‍ യാത്രികന്‍ തൊഴിയുര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജു (54) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി കീലശരി പറമ്പില്‍ സത്യൻ്റെ മകന്‍ നിരഞ്ജനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിയൂര്‍ മാളിയേക്കല്‍ പടിയില്‍ ബസ്‌ സ്റ്റോപ്പിന് സമിപം ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായുര്‍ ഭാഗത്ത് നിന്ന് വന്ന  ബൈക്ക് അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments