കടപ്പുറം: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇരട്ടപ്പുഴ കാട്ടിൽ സ്വദേശി ഹബീബ ആരിഫിനെ മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 49 സെക്കൻഡിൽ 28 സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനം, ഭാഷ എന്നിവ പറഞ്ഞു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഈ കൊച്ചു മിടുക്കി ഇടം നേടിയത്. ഇരട്ടപ്പുഴ കാട്ടിൽ ജുമാ മസ്ജിദിന് സമീപം പാറാട്ട് വീട്ടിൽ ആരിഫിൻ്റേയും ഹസ്നയുടെയും മകളാണ് ഹബീബ ആരിഫ് ഗുരുവായൂർ എൽ.എഫ് സ്കൂളിൽ 3-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മെമൻ്റോ നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാകില്ലത്ത്, മുസ്‌ലിം ലീഗ് വാർഡ് പ്രസിഡൻറ് സി.കോയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ആസിഫ് വാഫി, റംഷാദ് കാട്ടിൽ, റിയാസ് പൊന്നാക്കാരൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിതാ പ്രസാദ്, മുസ്‌ലിം ലീഗ് വാർഡ് ഭാരവാഹികളായ ആർ.വി ഹുസൈൻ, വി.കെ.അലി, സലിം കണ്ണാട്ട്, വി.കെ.ഷമീർ, ആർ.വി.സുലൈമു, പി.വി.വാഹിദ്, മുഹമ്മദ് ഹിലാൽ വാഫി എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.