Monday, January 12, 2026

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു

തൃശൂർ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം റോഡിലെ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിലെ മുണ്ടൂരിൽ വച്ചാണ് സംഭവം. കാറിന്റെ മുൻവശത്തെ ഇടതു ടയർ പൊട്ടിയതാണ് കാരണം. കോഴിക്കോട്ടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം. പേരാമംഗലം പോലീസ് സ്ഥലത്തെത്തി ടയർ മാറ്റിയ ശേഷം ജസ്റ്റിസ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
നേരത്തെ തൃശൂർ-കുന്നംകുളം റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റോഡിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും, റോഡിന്റെ മൊത്തത്തിലുള്ള അവസ്ഥ ഇപ്പോഴും ശോചനീയമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments