ചാവക്കാട്: മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ആഘോഷിച്ചു. ശ്രീനാഗരാജാവും ശ്രീനാഗയക്ഷിയും ഒരേ ശ്രീ കോവിലിൽ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിൽ രാവിലെ ആറിന് ഗണപതി ഹോമം, എട്ടിന് വിശേഷാൽ പൂജകൾ നടന്നു. പാലഭിഷേകം,ആയില്ല്യ പൂജ പാലുംനൂറും എന്നിവ ഉണ്ടായി.
ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷിന്റെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ബൈജു ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് ഉച്ചയ്ക്ക് ഭക്തർക്ക് പാളയിൽ കഞ്ഞി പ്രസാദ് ഊട്ടും നടന്നു.പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, സെക്രട്ടറി ആലിൽ വേദുരാജ്, ട്രഷറർ ആർ.കെ പ്രസാദ് എന്നിവർ നേതൃത്വം നൽകി.