Saturday, September 28, 2024

ചാവക്കാട്‌ ബീച്ച് ഡി.എം.സിയുടെ നേതൃത്വത്തിൽ ചിത്ര രചന മത്സരവും ബീച്ച് ശുചീകരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക ടൂറിസം ദിനം പ്രമാണിച്ച് ചാവക്കാട്‌ ബീച്ച് ഡി.എം.സി യുടെ നേതൃത്വത്തിൽ ചിത്ര രചന മത്സരവും ബീച്ച് ശുചീകരണവും സംഘടിപ്പിച്ചു. കോസ്റ്റൽ പോലീസ് സബ്‌ ഇൻസ്‌പെക്ടർ ലോഫിരാജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സെമിനാറും സംഘടിപ്പിച്ചു. കടലിൽ ഇറങ്ങുമ്പോൾ എന്തൊക്കെ സുരക്ഷ മാനദണ്ഡങ്ങൾ സ്വീകരിക്കണമെന്നത് സംബന്ധിച്ച് മണത്തല ഗവ. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. ചിത്ര രചന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ഡി.എം.സി മാനേജർ അരുൺ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments