ഗുരുവായൂർ: സ്വച്ഛതാ ഹി സേവ ശുചിത്വ കാമ്പയിന്‍റെ ഭാഗമായി ഗുരുവായൂർ നഗരസഭ സെല്‍ഫി പോയിന്‍റ് ഒരുക്കി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു . സ്ഥിരം സമിതി അദ്ധ്യക്ഷരായ എ എം ഷെഫീര്‍, ഷെലജ സുധന്‍, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ എ.കെ.ജി. കവാടത്തിന് മുന്നിലുളള സ്വച്ഛത സ്ക്വയറില്‍ മനോഹരമായി അലങ്കരിച്ചാണ് സെല്‍ഫി പോയിന്‍റ് സജ്ജീകരിച്ചിട്ടുളളത്.