പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടിയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തങ്ങൾപടി 310 ബീച്ച് റോഡിൽ കൂരിപ്പറമ്പിൽ പരേതനായ രവി മകൻ ഹൃദയി(29)നെയാണ് വീടിനുള്ളിൽ തൂങ്ങി നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അമ്മ: അമ്മിണി. സഹോദരങ്ങൾ: ശരണ്യ, ഹിരണ്യ.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)