Thursday, November 21, 2024

ചേറ്റുവ പാലത്തിനോടുള്ള അവഗണന; അധികൃതരുടെ കണ്ണുതുറക്കാൻ ചൂട്ടു കത്തിച്ച് പ്രതിഷേധം

ചാവക്കാട്: ചേറ്റുവ പാലത്തിൽ മാസങ്ങളായി നോക്കുകുത്തിയായി നിൽക്കുന്ന വഴി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൂട്ടു കത്തിച്ച് പ്രതിഷേധം’ സാമൂഹ്യപ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മലാണ് ചേറ്റുവ പാലത്തിൻ്റെ തെക്കേ അറ്റത്ത് ചൂട്ട് കത്തിച്ച് പിടിച്ച് പ്രതിഷേധിച്ചത്. ചേറ്റുവ  പാലത്തിനോടുള്ള അവഗണന അവസാനിപ്പിക്കുക, പാലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നടപ്പാതയിലെ സ്ലാബ് മാറ്റിസ്ഥാപിക്കുക, പാലത്തിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുക, ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് വേണ്ട സുരക്ഷാ മുൻകരുതൽ ലൈറ്റ്  ബോഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും അദ്ദേഹം ഉയർത്തി. ചേറ്റുവ പാലത്തിനോടുള്ള അവഗണന തുടർന്നാൽ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളേയും പങ്കെടുപ്പിച്ച് ശക്തമായ സമര പരിപാടികളുമായി രംഗത്തെത്തുമെന്ന് ലെത്തീഫ് കെട്ടുമ്മൽ മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments