Friday, April 4, 2025

രണ്ട് വയസുകാരൻ്റെ തൊണ്ടയിൽ മിഠായി കുടുങ്ങി; സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂർ: അമ്മയോടൊപ്പം കോടതിയിലെത്തിയ രണ്ട് വയസുകാരൻ്റെ തൊണ്ടയിൽ മിഠായി കുടുങ്ങി. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കൊടുങ്ങല്ലൂർ കോടതിയിലായിരുന്നു സംഭവം. അമ്മയോടൊപ്പം കോടതിയിലെത്തിയ രണ്ട് വയസുകാരൻ്റെ തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. സംഭവ സമയത്ത് കോടതി പരിസരത്തുണ്ടായിരുന്ന കാറ്ററിംഗ് സ്ഥാപന നടത്തിപ്പുകാരനായ ജോബിഷ് കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി മിഠായി പുറത്തെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments