ഗുരുവായൂർ: സ്വച്ഛതാ ഹി സേവ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ സ്വച്ഛതാ പ്രതിജ്ഞയോടെ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് പതാക ഉയര്‍ത്തി പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം ഷെഫീര്‍, ഷൈലജ സുധന്‍, എ.എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരസഭ ടൗണ്‍ഹാള്‍ പരിസരത്ത് വെച്ച് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പ്രതിജ്ഞയെടുത്തു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എ.എസ് മനോജ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ കണ്ണന്‍, ഐ.ആര്‍.ടി.സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2024 സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന ഈ വര്‍ഷത്തെ കാമ്പയിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.