Monday, March 31, 2025

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ്; ഇന്ത്യക്ക് ബാറ്റിങ് തകർച്ച; 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ്

ചെന്നൈ: ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നേടിയ ബം​ഗ്ലാദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ ഫീൽഡിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലാണ് ഇന്ത്യൻ ടീം. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് സ്പിന്നര്‍മാര്‍. രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments