Thursday, September 19, 2024

ജില്ലാ മീലാദ് കോൺഫറൻസ്; ശ്രദ്ധേയമായി സന്ദേശ റാലി

ചാവക്കാട്: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ല മീലാദ് കോൺഫറൻസിൻ്റെ ഭാഗമായി നടന്ന മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി. മണത്തല ജുമാ മസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച റാലി ചാവക്കാട് മുനിസിപ്പൽ ഗ്രൗണ്ടിൽ സമാപിച്ചു. ആയിരക്കണക്കിന് വിശ്വാസികൾ അണി നിരന്ന മീലാദ് റാലിയിൽ വിവിധ മദ്റസകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ ദഫ് , അറബന മുട്ട് തുടങ്ങിയവ മിഴിവേകി. നബി കീർത്തന കാവ്യങ്ങളും മദ്ഹ് പാട്ടുകളും റാലിയുടെ ആകർഷണമായി മാറി. വർണാഭമായ റാലിക്ക് സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് , എസ് ജെ എം , എസ് എം എ ജില്ല ഭാരവാഹികളായ താഴ പ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ, ഐ.എം.കെ ഫൈസി, അഡ്വ. പി.യു അലി എഞ്ചിനീയർ, ജമാലുദ്ദീൻ ഹാജി, ഷമീർ എറിയാട്, എം.എസ് മുഹമ്മദ് ഹാജി, അബ്ദുല്ല അൻവരി, സി.വി മുസ്തഫ സഖാഫി, ഹുസൈൻ ഫാളിലി, അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments