Thursday, September 19, 2024

ഷിജിത്തിനും മാനവിനും അദ്വൈതിനും കറുകമാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ ആദരം

കടപ്പുറം: നബിദിനാഘോഷങ്ങളുടെ ഭാഗമായി ഭാഗമായി കറുകമാട് മഹല്ല് കമ്മിറ്റിയുടെയും നുസ്റത്തുൽ ഇസ്ലാം മദ്രസയുടെയും  മദ്രസാ പൂർവ്വവിദ്യാർത്ഥികളുടേയും കൂട്ടായ്മയിൽ നടന്ന മെഗാ ദഫ് മുട്ട്, കോൽക്കളി എന്നിവയിൽ പങ്കെടുത്ത ഷിജിത്ത് വേലായുധൻ, മാനവ് അശോകൻ, അദ്വൈത് ഗംഗ എന്നിവരെ കറുകമാട് മതസൗഹാർദ്ദ കൂട്ടായ്മ പ്രവർത്തകർ  ആദരിച്ചു. വലിയകത്ത് അൻവർ, വലിയകത്ത് റഷീദ് എന്നിവർ മൂവരെയും പൊന്നാടയണിയിച്ചു. നബിദിന റാലിയിൽ നടന്ന മെഗാ ദഫ്, കോൽക്കളി വിഭാഗങ്ങളിലായി 85 ഓളം പേരാണ് അണിനിരന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments