ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു. ഗുരുമണ്ഡപത്തിൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ചലി, അഷ്ടോത്തര നാമാവലി എന്നിവ നടന്നു. തുടർന്ന് ചതയം കലാവേദിയുടെ നേതൃത്വത്തിൽ ഭജനാവലിയും ഉണ്ടായി. ഗുരുവായൂർ ലൈബ്രറി ഹാളിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് എം.എ ചന്ദ്രൻ ദീപാർപ്പണം നടത്തി പരിപാടിക്ക് തുടക്കം കുറിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ദർശനം കുടുംബത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി സജീഷ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി പി.എ സജീവൻ സ്വാഗതവും ഡയറക്ടർ ബോർഡ് അംഗം എ.എസ് വിമലാനന്ദൻ നന്ദിയും പറഞ്ഞു. പി.പി സുനിൽകുമാർ, സി.എ സുഗതൻ, പ്രസന്നൻ വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു. കെ.കെ രാജൻ, കെ.ജി. ശരവൺ, പി.വി ഷൺമുഖൻ, ബാലകൃഷ്ണൻ കാവീട്, ഷൈലജ കേശവൻ എന്നിവർ നേതൃത്വം നൽകി.