ചാവക്കാട്: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്മരിച്ച് ചാവക്കാട്. മുല്ലത്തറയിൽ നിന്നും ആരംഭിച്ച മൗന ജാഥ നഗരം ചുറ്റി ടൗണിൽ സമാപിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്ദുൽ കാദർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് അരവിന്ദൻ പല്ലത്ത്, എൽ.ഡി.എഫ് കൺവീനർ പി.കെ സൈതാലികുട്ടി, മുസ്ലീം ലീഗ് നേതാവ് മുഹമ്മദുണ്ണി മന്ദലാംകുന്ന്, തിരക്കഥകൃത്ത് കെ.എൻ മോഹൻദാസ്, എൻ.സി.പി നേതാവ് എം.കെ ഷംസുദ്ധീൻ, ഐ.എൻ.എൽ നേതാവ് കാദർ ചക്കര, കേരള കോൺഗ്രസ് നേതാവ് കെ.പി ഷാഹു, കെ.എച്ച് സലാം, അശോകൻ ചാവക്കാട് എന്നിവർ സംസാരിച്ചു. മാലിക്കുളം അബ്ബാസ് സ്വാഗതവും എ.എ മഹേന്ദ്രൻ നന്ദിയും പറഞ്ഞു.