Thursday, September 19, 2024

മണത്തല എച്ച്.എം.സി സഹൃദയ കലാ സാംസ്കാരിക വേദി സിൽവൽ ജൂബിലി ആഘോഷം; ചിത്രരചന മൽസരം സെപ്തംബർ 15 ന്

ചാവക്കാട്: മണത്തല എച്ച്.എം.സി സഹൃദയ കലാ സാംസ്കാരിക വേദിയുടെ സിൽവൽ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രരചന മൽസരം സെപ്തംബർ 15 ന് നടക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 14 (ശനി) വൈകിട്ട് ആറുമണിക്ക് മുമ്പായി 9633219693, 9746852432 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 വരെ കുട്ടികളുടെ കലാകായിക മത്സരങ്ങൾ അരങ്ങേറും. ഡാൻസ് അവതരിപ്പിക്കാൻ താല്പര്യമുള്ള കുട്ടികൾ സെപ്തംബർ 16 ന് വൈകീട്ട് 6 ന് മുമ്പായി 9605540661, 9746852432 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 15 മുതൽ 17 വരെ വിവിധ പരിപാടികൾ അരങ്ങേറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments