ചാവക്കാട്: ചാവക്കാട് കോടതിയിൽ അഭിഭാഷകരും ക്ലാർക്കുമാറും കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണകളിയും ഓണസദ്യയും സംഗീതസദസും നടന്നു. ഓണാഘോഷ പരിപാടി ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു . ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തേർളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് മുൻസിഫ് ഡോ. അശ്വതി അശോക്, ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ്, സബ് കോർട്ട് ശിരസ്തദാർ ശ്രീജ, മുൻസിഫ് കോർട്ട് ജൂനിയർ സൂപ്രണ്ട് മണികണ്ഠൻ, മജിസ്ട്രേറ്റ് കോർട്ട് ജൂനിയർ സൂപ്രണ്ട് സുജ, അഡ്വ സി സുഭാഷ്കുമാർ, അഡ്വ. പ്രത്യുഷ് ചൂണ്ടലത്ത്, വിനോദ് അകമ്പടി, സുകുമാരൻ നായർ, സുഹൈൽ, അഡ്വ. പി.എസ് ബിജു, അഡ്വ. സിജു മുട്ടത്ത്, അഡ്വ. അനിഷ ശങ്കർ, അഡ്വ. മഹിമ രാജേഷ് എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വയനാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് 25,000 രൂപ സംഭാവന നൽകി. അഡ്വ. സി നിഷ, അഡ്വ. കവിത മോഹൻദാസ്, അഡ്വ. ഫ്രെഡി പയസ്, അഡ്വ. ജന്യ ചന്ദ്രൻ, അഡ്വ. കെ.കെ കുഞ്ഞിമുഹമ്മദ്, അഡ്വ. ബിജു വലിയപറമ്പിൽ, അഡ്വ. സ്റ്റോബി ജോസ്, വിജീഷ് എന്നിവർ നേതൃത്വം നൽകി.