Saturday, November 23, 2024

യാത്ര ക്ലേശം പരിഹരിക്കൽ; ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു 

ഗുരുവായൂര്‍: ഗുരുവായൂർ നിയോജക മണ്ഡലത്തില്‍ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ നഗര- ഗ്രാമ റോഡുകളെ ബന്ധിപ്പിച്ചുകൊണ്ട് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനുള്ള റൂട്ട് ഫോര്‍മാഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജനകീയ സദസ്സ് സംഘടിപ്പിച്ചത്. ഗുരുവായൂര്‍ നഗരസഭ ഹാളില്‍ നടന്ന പരിപാടിയിൽ എന്‍.കെ അക്ബര്‍ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ അദ്ധ്യക്ഷന്മാര്‍ യാത്രാ ക്ലേശം അനുഭവിക്കുന്ന തങ്ങളുടെ പഞ്ചായത്തുകളിലെയും നഗരസഭയിലെയും പ്രദേശങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുകയും പുതിയതായി ബസ് റൂട്ടുകള്‍ അനുവദിക്കേണ്ട റോഡുകളുടെ വിവരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പുതിയ റൂട്ടുകള്‍ക്ക് പുറമേ നിലവിലുള്ള ബസ് റൂട്ടുകള്‍ ഇല്ലാത്ത സ്ഥലത്തേക്ക് നീട്ടുന്നതിന് സാധിക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് എം.എല്‍.എ, ജോയിന്‍റ് ആര്‍.ടി.ഒ പി.എന്‍ ശിവന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് നിയോജക മണ്ഡലത്തില്‍ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായുള്ള പുതിയ റൂട്ടുകള്‍ സംബന്ധിച്ച് വിശദീകരിച്ചു.   ജനകീയ സദസ്സില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ആഷിത, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സുരേഷ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് സാലിഹ ഷൗക്കത്ത്, വിവിധ പഞ്ചായത്തുകളില്‍ നിന്നും നഗരസഭയില്‍ നിന്നുമുള്ള വൈസ് പ്രസിഡൻ്റുമാർ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാൻമാർ, ജനപ്രതിനിധികള്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.കെ സേതുമാധവന്‍, എല്‍.എസ്.ജി.ഡി സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments