Thursday, September 19, 2024

ബ്ലാങ്ങാട് മത്സ്യഗ്രാമം നവീകരണം; 7 കോടി രൂപയുടെ പദ്ധതിക്ക് രൂപരേഖയായി

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് മത്സ്യഗ്രാമം മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍  ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന്  7 കോടി രൂപയുടെ  പദ്ധതി രൂപരേഖയായി. ഇതിൻ്റെ ഭാഗമായി എന്‍.കെ അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് നഗരസഭ ഹാളില്‍ യോഗം ചേര്‍ന്നു. പുത്തന്‍ കടപ്പുറത്ത് ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ നിര്‍മ്മാണം, ബ്ലാങ്ങാട് ബീച്ചില്‍ മത്സ്യതൊഴിലാളികള്‍ക്കായി കമ്മ്യൂണിറ്റി ഹാള്‍, ഫിഷ് മാര്‍ക്കറ്റ് നവീകരണം, ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം ഫിഷറീസ് കോളനികളിലെ ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കി മാറ്റല്‍, മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യമായി ബോട്ട് വാങ്ങി നല്‍കല്‍, മത്സ്യവിപണത്തിന് വാഹനങ്ങള്‍ നല്‍കല്‍, ഒ.ബി.എം വര്‍ക്ക് ഷോപ്പ്, ഡ്രൈഫിഷ് യൂണിറ്റ് നവീകരണം, ബ്ലാങ്ങാട് ബീച്ചില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനശാല,  തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനമായി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ചാവക്കാട് നഗരസഭ ഉദ്യോഗസ്ഥര്‍ , റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവയുടെ സംയുക്ത ടീം മത്സ്യഗ്രാമത്തില്‍ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഷീജ പ്രശാന്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകുമാരി, തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രമേശന്‍ കെ.ബി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്‍ നായര്‍‌, നഗരസഭ സെക്രട്ടറി ആകാശ് എം.എസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് അസി.എക്സി. എഞ്ചിനീയര്‍ സാലി വി ജോര്‍ജ്ജ്, റവന്യൂ, ഫിഷറീസ്, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments