Saturday, April 5, 2025

മീന്‍ പിടിക്കാൻ ഉപയോഗിക്കുന്ന  ‘ഊത്തുളി’ കൊണ്ട്  അയല്‍വാസിയെ ആക്രമിച്ചയാൾ  പിടിയിൽ

തൃശൂർ: മീന്‍ പിടിക്കാൻ ഉപയോഗിക്കുന്ന  ‘ഊത്തുളി’ കൊണ്ട്  അയല്‍വാസിയെ ആക്രമിച്ചയാൾ  പിടിയിൽ. കാട്ടൂര്‍ കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന  ദിനേഷിനെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അയൽക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ  ശശി  എന്നയാളെയാണ് ദിനേഷ് ആക്രമിച്ചത്. ശശിയുടെ വീട്ടിലെത്തിയ ദിനേഷ് കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഊത്തുളി കൊണ്ട് ഊതുകയായിരുന്നു. ഊത്തുളിയുടെ ഉളി ശശിയുടെ കഴുത്തിലാണ് തറച്ചത്. ഉടന്‍  ഇയാളെ ബന്ധുക്കള്‍ കരാഞ്ചിറയിലെ  ആശുപത്രിയില്‍ എത്തിച്ചു ഉളി ഓപ്പറേഷൻ  ചെയ്ത് ഊരി മാറ്റുകയായിരുന്നു. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രദീപന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി ധനേഷ്, നിബിന്‍, ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments