Thursday, September 19, 2024

ഗുരുവായൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 കുടുംബശ്രീയുടെ ഓണച്ചന്ത കോട്ടപ്പടി സെന്ററിൽ ആരംഭിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺഅനീഷ്‌മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എം ഷെഫീർ,   ഷൈലജ സുധൻ, കൗൺസിലർ ദീപ ബാബു എന്നിവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ മോളി ജോയ് സ്വാഗതവും വൈസ് ചെയർപേഴ്സൺ ബിന്ദു ബാബുരാജ് നന്ദിയും പറഞ്ഞു. കുടുംബശ്രീ അക്കൗണ്ടന്റ്  സജിത്ത്,  എൻ.യു.എൽ.എം കോഡിനേറ്റർ ലിസി ബൈജു, സി.ഡി.എസ്  മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments