Thursday, September 19, 2024

കേരളവർമ്മ കോളേജ് പീഡനം; പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്

തൃശൂര്‍: തൃശൂർ കേരള വർമ്മ കോളേജിൽ വിദ്യാർഥിനി അതിക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ  പ്രതിയായ കോളേജിലെ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടും കോളേജിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിട്ടും സംഭവം സഹ അധ്യാപകരെയും  മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയെയും  അറിയിക്കാതെ കോളേജ് പ്രിൻസിപ്പൽ വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ്. മാനേജ്മെന്റിൽ നിന്നും ഈ സംഭവം വിഷയം ഒളിപ്പിച്ചുവെച്ച് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ കോളേജ് പ്രിൻസിപ്പലിനെ അടിയന്തരമായി പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

    ശ്രീ കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ പീഡിപ്പിച്ചതും തുടര്‍ന്നുണ്ടായ പോലീസ് അറസ്റ്റും കോളേജ് മാനേജ്‌മെന്റിനെ അറിയിക്കുന്നതില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഗുരുതര വീഴ്ച്ച വരുത്തിയതായും ഓഗസ്റ്റ് 15 ന് നടന്ന അറസ്റ്റ് വിവരം കോളേജ് മാനേജരായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി അറിയുന്നത് കോളേജിലെ സംഭവങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ നാലിന് താൻ നൽകിയ പരാതിയിലൂടെയാണെന്നും പ്രസാദ് പറഞ്ഞു.

     പരാതിയില്‍ ഇടപെട്ട സെക്രട്ടറി കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. കെ ജയനിഷയില്‍  നിന്നും വിശദീകരണം തേടിയിട്ടുണ്ട്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും കോളേജ് മാനേജരെ അറിയിക്കാത്തതിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments