Saturday, April 5, 2025

കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു ഗുരുവായൂരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗുരുവായൂർ കിഴക്കേ ബസ് സ്റ്റാൻഡ് പരിസരത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. കെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്  കെ.എം അലി ആദ്യ വില്പന നിർവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ അനിത ബാബു, സരള സോമൻ, ജയ, ഷമീർ, അംഗങ്ങളായ ശ്യാം തയ്യിൽ, വി ഹരിദാസ്, സൗമ്യ വീരേഷ്  എന്നിവർ സംസാരിച്ചു. അജിത്ത് ഗുരുവായൂർ സ്വാഗതവും പി.ജി കണ്ണൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments