പുന്നയൂർക്കുളം: കേരള സർക്കാർ സഹകരണ വകുപ്പ് കൺസ്യൂമർഫെഡ് പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് വഴി നടത്തുന്ന 2024 ഓണ വിപണിക്ക് തുടക്കമായി. ബാങ്ക് പ്രസിഡണ്ട് പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് പി.പി ബാബു, ഡയറക്ടർമാരായ മൂസ ആലത്തയിൽ, കൊട്ടേപ്പാട്ട് ഭാസ്കരൻ, ടിപ്പു ആറ്റുപുറം, യശോധര മോഹനചന്ദ്രൻ, ബാങ്ക് സെക്രട്ടറി എ കെ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 2100 രൂപ വില വരുന്ന 27 ഇനം നിത്യോപയോഗ സാധനങ്ങൾ ഒറ്റക്കിറ്റിൽ 1640 രൂപയ്ക്ക് ലഭ്യമാകും. ഇന്നുമുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ കൺസ്യൂമർഫെഡ് ഓണച്ചന്ത നീതി സൂപ്പർ മാർക്കറ്റിൽ പ്രവർത്തിക്കും.