Thursday, September 19, 2024

കുവൈത്തിൽ ഇറാൻ ചരക്ക് കപ്പൽ മറിഞ്ഞ് അറു പേർ മരിച്ചു; മരിച്ചവരിൽ മണലൂർ സ്വദേശിയും

മണലൂർ: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക് കപ്പല്‍ മുങ്ങി ആറ് പേര്‍ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് (26) മരിച്ചവരിൽ ഉൾപ്പെടും. അപകടത്തിൽപെട്ട കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ സുരേഷി (26)നു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതയാണ് വിവരം. പത്തുമാസം മുൻപാണ് ഹനീഷ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസം അല്ലെങ്കിൽ ഡിസംബറിൽ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. രണ്ടാഴ്‌ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു. 

ഞായറാഴ്ചയാണ് ചരക്ക് കപ്പല്‍ അപകടത്തില്‍പ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ ഉടമസ്ഥതയിലുള്ള അറബക്തര്‍ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇറാന്‍-കുവൈറ്റ് നാവിക സേനകള്‍ നടത്തിയ തിരച്ചിലില്‍ ആദ്യ ദിവസം  മൂന്നു പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കപ്പല്‍ മറിഞ്ഞതിന്റെ കാരണം അധികൃതര്‍ അന്വേഷിച്ചുവരുന്നു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments