ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലം ബി.ജെ.പി മെമ്പർഷിപ്പ് കാംപയിൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. അനീഷ് കുമാർ, ജില്ല ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, ജില്ല നേതാക്കളായ അനീഷ് മാസ്റ്റർ, ദയാനന്ദൻ മാമ്പുള്ളി, കെ.ആർ ബൈജു, വാസുദേവൻ മാസ്റ്റർ, കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.
