ചാവക്കാട്: ഓണക്കാലത്ത് വിപണി വില പിടിച്ചുനിര്‍ത്തി ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പേരകം സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്ത ആരംഭിച്ചു. സര്‍ക്കാര്‍ സബ്‌സിഡിയോടെ വന്‍ വിലക്കുറവില്‍ ആണ് ജനങ്ങള്‍ക്ക് പലവ്യഞ്ജന സാധനങ്ങള്‍ ലഭ്യമാക്കുന്നത്. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ ആരംഭിച്ച ചന്തയുടെ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. വയനാട് പുനരുദ്ധാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് നൽകുന്ന രണ്ട് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ എംഎൽഎ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് കൗലത്ത്, സെക്രട്ടറി ഇൻ ചാർജ് സി.ജെ ബാബു , അസിസ്റ്റൻറ് സെക്രട്ടറി ഐശ്വര്യ, ബാങ്ക് ഡയറക്ടർമാർ,ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 20 ഓളം ഇനങ്ങളടങ്ങിയ കിറ്റാണ് സഹകരണ ചന്ത വഴി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.