Thursday, September 19, 2024

ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി തുറന്നു

ചാവക്കാട്: ചാവക്കാട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നടന്നു. മുല്ലത്തറ ജംഗ്ഷനിൽ ബാങ്ക് പ്രസിഡന്റ്‌ മാലികുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ജെ സാജു സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ കെ.എം നാസർ, എം.ജി ഹരിദാസ് മാസ്റ്റർ, പ്രേമ വിശ്വനാഥൻ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന സഹകരണ ഓണചന്തകളുടെ ഭാഗമായി ഓണം സഹകരണ വിപണിക്ക് തുടക്കമായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments