ഒരുമനയൂർ: കേരള സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ഒരുമനയൂർ ഗ്രാമപഞ്ചായത്തും ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി കബീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആഷിത, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാൻ ,കെ. വി രവീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച് കയ്യുമ്മു ടീച്ചർ, മെമ്പർമാരായ നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, കെ.ജെ ചാക്കോ, എന്നിവർ സംസാരിച്ചു. ഡോ. ലിറ്റി ടോം ബോധവൽക്കരണ ക്ലാസ്സ് നടത്തി.