Thursday, September 19, 2024

കാഞ്ഞാണി ഹൈലെവൽ കനാലിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു

കാഞ്ഞാണി: കാഞ്ഞാണി ഹൈലെവൽ കനാലിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ലാലൂർ സ്വദേശി പറപ്പുള്ളി വീട്ടിൽ സേവ്യർ ആണ് മരിച്ചത്. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇയാളെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ അയ്യന്തോൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഉച്ചക്ക് പെരുമ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്.  സംഭവമറിഞ്ഞ് അന്തിക്കാട് പോലീസും തൃശ്ശൂരിൽ നിന്ന് ഫയർഫോഴ്‌സ് സംഘവും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments