Wednesday, September 18, 2024

പുന്ന മഹല്ലിൽ നബിദിനാഘോഷ വിളംബര റാലിയും പതാക ദിനവും നടന്നു

ചാവക്കാട്: പുന്ന മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വൽ 12 വരെ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ  നൂറനിയ്യ മദ്രസ വിദ്യർഥികളുടെ ദഫ് മുട്ടിൻ്റെ അകമ്പടിയോടെ റാലി നടന്നു. പുന്ന സെന്ററിൽ പുന്ന മഹല്ല് വൈസ് പ്രസിഡന്റ്‌ എവി കുഞ്ഞിമുഹമ്മദ് ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ്‌ കെ സലീം ഹാജി, മഹല്ല് സെക്രട്ടറി വി.പി ബഷീർ, എ അലി ഹാജി, ഖത്തീബ് നൗഷാദ് സഖാഫി, ജാബിർ അഹ്സനി, സ്വദർ ഹമീദ് ലത്തീഫ്, ഹുസൈൻ തങ്ങൾ, റസാഖ് ഉസ്താദ്, എ.വി അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments