പുന്നയൂർ: അകലാട് മേഖലയിൽ വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക രംഗത്ത് പ്രവർത്തിക്കുന്ന ലി ഗോളാസ് ചാരിറ്റി ആർട്സ് ആൻ്റ് സ്പോർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ അവാർഡ് ദാനവും പുരസ്കാര വിതരണവും നടത്തി. മുസ്ലീം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം.വി ഷെക്കീർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, നിർധന കുംബത്തിനുള്ള തയ്യൽ മെഷിൻ വിതരണവുംനിർധന രോഗികൾക്കുളള ചികിത്സാ സഹായവിതരണവും ,സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന അകലാട് നബവി ആം ബുലൻസ് ടീമിനുള്ള പുരസ്കാര വിതരണവുമാണ് നടന്നത്. സമിതി പ്രസിഡണ്ട് അബൂബക്കർ പെരുമ്പുള്ളി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.കെ ഹംസ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കമുദ്ധീൻ, ഫൈസൽ കുന്നമ്പത്ത്, നിസാർ മൂത്തേടത്ത്, വാർഡ് മെമ്പർ ബിൻസി റഫീഖ്, മുഹമ്മദ് കുട്ടി പെരുമ്പുള്ളി, റഫീഖ് പാപ്പച്ചൻ, കെ സമദ്, പി.എം താജുദ്ധീൻ, എ.ഒ അബു, വാക്കയിൽ അബ്ദുനാസർ, എം അബു, കെ ഹസ്സൻ എന്നിവർ പങ്കെടുത്തു. ആഫിഖ് സ്വഗതവും പി ഷെക്കീർ നന്ദിയും പറഞ്ഞു.

