ചാവക്കാട്: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കടപ്പുറം അഞ്ചങ്ങാടി ഗ്രാമവേദി പ്രവർത്തകർ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. 1,27,610 രൂപയുടെ ചെക്ക് തൃശൂർ ജില്ലാ കളക്ടർക്ക് ഗ്രാമവേദി പ്രസിഡന്റ് എ.കെ ഷാബിർ, ജനറൽ സെക്രട്ടറി സി.എ ഫായിസ്, ഗൾഫ് പ്രതിനിധി പി.എച്ച് ആസിഫ് എന്നിവർ കൈമാറി.