ചാവക്കാട്: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ കെ.സി സുനിൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.വി ഇല്ല്യാസ് സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ, ഫെഡറേഷൻ ജില്ലാ ഭാരവാഹികളായ കെ മണികണ്ഠൻ, അജിത്ത് ഗുരുവായൂർ, സൗമ്യ വിരേഷ്, ജില്ല കമ്മറ്റി അംഗങ്ങളായ പ്രേമൻ, അനിത ബാബു, സരള സോമൻ, ഏരിയ കമ്മറ്റി അംഗങ്ങളായ നിസാർ, മൊയ്തീൻഷാ, നാരായണൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് – പി.എസ്. അശോകൻ, സെക്രട്ടറി – എം.വി ഇല്യാസ്, ജോയിന്റ് സെക്രട്ടറി – ഗണേഷ്, വൈസ് പ്രസിഡന്റ് – മൊയ്തീൻഷ, ട്രഷറർ – അസീസ് വലിയകത്ത്.