Thursday, September 19, 2024

പാലുവായ് നിയോ  വിസ്റ്റം ആർട്സ് ആൻ്റ്  സയൻസ് കോളേജ് ഗ്രാജുവേഷൻ സെറിമണി ആഘോഷിച്ചു

ചാവക്കാട്: പാലുവായ് നിയോ  വിസ്റ്റം ആർട്സ് ആൻ്റ്  സയൻസ് കോളേജിന്റെ 2024-25 വർഷത്തെ ഗ്രാജുവേഷൻ സെറിമണിയും യൂണിയൻ ഇനാഗുറേഷനും ഫ്രഷേഴ്സ് ഡേയും സംഘടിപ്പിച്ചു. പാവറട്ടി സെന്റ് ജോസഫ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി.എസ്‌ സെബി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ കൗൺസിലർ കെ.എം മഹറൂഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  റീജ രാജീവ് സ്വാഗതം പറഞ്ഞു. ബിരുദദാന ചടങ്ങും യൂണിയൻ അംഗങ്ങളുടെ  സത്യപ്രതിജ്ഞയും നടന്നു.

കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് റോഷൻ, ചെയർപേഴ്സൺ അനീഷ, മുതിർന്ന അധ്യാപകർ ദേവാനന്ദൻ, ബിന്ദു കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments