Saturday, April 19, 2025

ആർ.എസ്.എസ്-പോലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട്: ആർ.എസ്.എസ്-പോലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി.വി അൻവർ എം.എൽ.എ യുടെ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു. ബസ് സ്റ്റാന്റ് പരിസരത്തു നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സി.ആർ ഹനീഫ, ജില്ലാ സെക്രട്ടറി റകീബ് തറയിൽ, മണ്ഡലം സെക്രട്ടറി ഫൈസൽ ഉസ്മാൻ, മണ്ഡലം ട്രഷറർ ഒ.കെ റഹീം എന്നിവർ സംസാരിച്ചു . ഹുസൈൻ ഗുരുവായൂർ, മുംതാസ് കരീം, നദീറ കുഞ്ഞുമുഹമ്മദ്, മുസ്തഫ കമാൽ, റസാഖ് ആലുംപടി, മുഹമ്മദ് അസ്‌ലം, സാദിഖ് തറയിൽ, ജലീൽ വാളങ്ങാട്ടിരി, മുസ്തഫ എടക്കഴിയൂർ, സുഹൈൽ ഒരുമനയൂർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments