Friday, September 20, 2024

വയനാട് ഭവന നിർമ്മാണം; യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ചാവക്കാട്: വയനാട് ജനതയ്ക്കായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഭവന നിർമ്മാണ ഫണ്ടിലേക്ക് യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ മെമ്പർ സി.എ ഗോപ്രതാപൻ ബിരിയാണി വിതരണ ഉദ്ഘാടനം  നിർവഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  ശിഹാബ് മണത്തല അധ്യക്ഷ വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ മുഖ്യാതിയായി. യൂത്ത് കോൺഗ്രസ് സെക്രട്ടറി സി.എസ്‌ സൂരജ്, എച്ച്.എം നൗഫൽ, കോൺഗ്രസ് നേതാക്കളായ പി.വി ബദറുദ്ദീൻ,എം.എസ് ശിവദാസ്, കെ.എം ശിഹാബ്, അഷറഫ് ബ്ലാങ്ങാട്, റിഷി ലാസർ, കെ.കെ സഫർഖാൻ, ടി.എസ് ഷൗക്കത്ത്, അനിത ശിവൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments