Friday, September 20, 2024

ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടന്നു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ  സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടന്നു. സൂര്യ ഡാൻസ് പെർഫോമറും മണലൂർ മ്യൂസിക് അക്കാദമി ഡയറക്ടറുമായ ശ്രീദേവി സുജീഷ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.

യു.എ.ഇ കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, കുവൈറ്റ് പ്രതിനിധി ഷാജി മണത്തല, ഒമാൻ പ്രതിനിധി ആഷിക് പാലയൂർ, എം.എസ്.എസ് ചാവക്കാട് സെക്രട്ടറി എ.വി മുഹമ്മദ്‌ അഷറഫ്, കൺസോൾ ട്രസ്റ്റിമാരായ സി.എം ജനീഷ്, വി.എം സുകുമാരൻ എന്നിവർ സംസാരിച്ചു. കെ ഷംസുദ്ദീൻ, പി.വി അബ്ദു, ആർ.വി കമറുദ്ദീൻ, എം.കെ നൗഷാദലി, ധന്യ, സൈനബ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.എം അബ്ദുൽ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments