Saturday, November 23, 2024

കളിവിളക്ക് തെളിഞ്ഞു; കണ്ണനായി കൃഷ്ണനാട്ടം അരങ്ങുണർന്നു

ഗുരുവായൂർ: ഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിൽ മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം കളിവിളക്ക് തെളിഞ്ഞു. കൃഷ്ണനാട്ടം അരങ്ങുണർന്നു.  ഭക്തരുടെ നിറഞ്ഞ സാന്നിധ്യത്തിൽ അവതാര കൃഷ്ണൻ അരങ്ങിൽ നിറഞ്ഞാടി. ഇനി മെയ് അവസാനം വരെ ഭഗവദ് സാന്നിധ്യവുമായി ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഭക്തർക്ക് വഴിപാട് ശീട്ടാക്കാം. അഭീഷ്ടസിദ്ധിയും സ്വായത്തമാക്കാം. അവതാരം മുതൽ സ്വർഗാരോഹണം വരെ എട്ട് കഥകൾ. ക്ഷേത്രത്തിനകത്ത് വടക്കിനി മുറ്റത്ത് നിലവിളക്ക് തെളിയിച്ച ശേഷം കേളിയും തോടയവും കഴിഞ്ഞ് കൃഷ്ണനാട്ടം തുടങ്ങിയതോടെ ഭക്തി സാന്ദ്രമായി. 345 പേർ അവതാരം കളി ശീട്ടാക്കി. തിങ്കളാഴ്ച കാളിയമർദ്ദനം ആണ് കഥ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments