Friday, September 20, 2024

ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ചാവക്കാട് ഏരിയ പ്രവർത്തകയോഗം സംഘടിപ്പിച്ചു 

ചാവക്കാട്: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ പ്രവർത്തക യോഗം സംഘടിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഇ.കെ നന്ദനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷൈലജ അധ്യക്ഷത വഹിച്ചു. മുൻ ജില്ല ട്രഷറർ സി.ആർ ജയനെ ചടങ്ങിൽ അനുസ്മരിച്ചു. ഏരിയ ട്രഷറർ എം.എസ് സത്യനാഥൻ ടൈലറിംഗ് ലേബർ ട്രസ്റ്റിന് കീഴിൽ ഉല്പാദിപ്പിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച്  വിശദീകരിച്ചു. തുടർന്ന് ക്ഷേമനിധി, ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സാന്ത്വന പദ്ധതി, സ്വയംസഹായ സംഘങ്ങൾ എന്നിവയെ കുറിച്ച് ഏരിയ പ്രസിഡന്റ്  ഷൈലജ രവീന്ദ്രൻ വിശദീകരിച്ചു. ഏരിയ കമ്മിറ്റി  അംഗങ്ങളായ കെ.ടി രത്നവല്ലി,ലളിതാംബിക, ബീന ഭായ് എന്നിവർ സംസാരിച്ചു. ടി.വി രാജൻ  സ്വാഗതവും സി.എ ശൈലജ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments