Friday, September 20, 2024

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ലോക നാളികേര ദിനം ആചരിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ലോക നാളികേര ദിനന്റെയും നാടൻ പലഹാര മേളയുടെയും ഉദ്ഘാടനം സ്കൂൾ പ്രധാനധ്യാപിക പി.കെ റംല നിർവഹിച്ചു. മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ അവരുടെ പാഠഭാഗ പ്രവർത്തനത്തിന്റെ ഭാഗമായി ബന്ധപ്പെടുത്തി അട, അച്ചപ്പം, ഉണ്ണിയപ്പം, പൂരം, ചുക്കപ്പം, പഴം നിറച്ചത്, ഉന്നക്കായ,കിണ്ണത്തപ്പം തുടങ്ങി വിഭവങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി പ്രദർഷിപ്പിച്ചു. വിദ്യാർത്ഥികളായ ഹവ്വ, റിദ മർവിൻ, ഫറ , അവന്തിക, സെഷാൻ, ഷിഹാദ്, സഞ്ജയ്‌ കൃഷ്ണ, മുഹമ്മദ്‌ ഷിഫാൻ,അമൻ സിയാൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്ലാസ്സ്‌ ടീച്ചർ സയന ചാഴൂർ, സ്റ്റാഫ്‌ സെക്രട്ടറി എം.കെ ജാസ്മിൻ, പി.ആർ റജില, എം.കെ സലീം, എം.യു അജിത, ലിൻസി വി തോമസ്, കെ.എച്ച് ഷീജ, സി.ജെ ജിൻസി, ടി മുംതാസ് തുടങ്ങി അധ്യാപകർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments