Friday, September 20, 2024

വയനാടിനെ ചേർത്ത് പിടിച്ച് ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി; മൂന്നു ലക്ഷം രൂപ കൈമാറി

ചാവക്കാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ട മനുഷ്യരെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വരാൻ ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത നമ്മൾ വയനാട് ക്യാമ്പയിന്റെ ഭാഗമായി തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ  കൈമാറി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി.പി ശരത് പ്രസാദ് പ്രവർത്തകരിൽ നിന്ന് തുക ഏറ്റുവാങ്ങി. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡണ്ട് എറിൻ ആന്റണി,  സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി  കെ.എച്ച് സലാം, ഡി.വൈ.എഫ്.ഐ  തിരുവത്ര മേഖല സെക്രട്ടറി കെ.യു ജാബിർ, പ്രസിഡന്റ് എം.എസ് ജിതീഷ്, സി.പി.എം,  ഡി.വൈ.എഫ്.ഐ  പ്രവർത്തകർ , കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 

പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റും  ഫോട്ടോഗ്രാഫി ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിവയും പ്രവർത്തകരുടെ വേതനം നൽകിയും, കുരുന്നുകൾ നൽകിയ കാശ് കുടുക്കകളും  എല്ലാം ശേഖരിച്ച തുക നൽകിയാണ് ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല  വയനാടിന് കൈത്താങ്ങായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments