Friday, September 20, 2024

തങ്ങൾപടിയിൽ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റു

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയപാത കാപ്പിരിക്കാട് തങ്ങൾപടിയിൽ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം. ബൈക്കിൽ പുറകിലിരുന്ന് സഞ്ചരിക്കുകയായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.  പാലപ്പെട്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് താമസിക്കുന്ന ഷാജിത (50) ക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 12.50 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ  കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments