Thursday, September 19, 2024

ചാവക്കാട് പഴയപാലത്തിനടുത്ത് തമിഴ്‍നാട് സ്വദേശിയെ അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

ചാവക്കാട്: തമിഴ്‍നാട് സ്വദേശിയെ അടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണത്തല ചെങ്കോട്ട സ്വദേശി കുരിക്കളകത്ത് ഹാരിസി(36) നെയാണ് ചാവക്കാട് പോലീസ് സബ്  ഇൻസ്പെക്ടർ പ്രീത ബാബു  അറസ്റ്റ് ചെയ്തത്. ചാവക്കാട് പരിസര പ്രദേശത്ത് കൂലിപ്പണിയെടുത്ത് വരുന്ന തമിഴ്‍നാട് ഗുഢല്ലൂർ സ്വദേശിയായ പഴനിയെ അടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ചാവക്കാട് പഴയപാലത്തിന് സമീപത്ത് വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് പ്രതി പഴനിയെ ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു. പരിക്കേറ്റ പഴനി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.  എ.എസ്.ഐ  അൻവർ സാദത്ത്, ഹംദ്, മെൽവിൻ, വിനീത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments