Sunday, November 24, 2024

മിഠായി നൽകാമെന്ന് പറഞ്ഞ്  വിളിച്ചുവരുത്തി പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക്  52 വർഷം കഠിന തടവ്

കൊടുങ്ങല്ലൂർ: പോക്സോ കേസിൽ അഴീക്കോട് സ്വദേശിക്ക്  52 വർഷം കഠിന തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അഴീക്കോട് മേനോൻ ബസാർ ചേരക്കര വീട്ടിൽ ബിനുവിനെയാണ് കൊടുങ്ങല്ലൂർ പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിക്ക് 2.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 സെപ്റ്റംബർ മാസമാണ്  കേസിനാസ്പദമായ സംഭവം. 10 വയസ്സ്  പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ്  വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ  ആയിരുന്ന ഇ.ആർ ബൈജു, എ.എസ്.ഐ മിനി എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ.എസ് സുലാൽ ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments